മലയാള സിനിമയിലെ യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിവാഹിതനാവുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നായിരുന്നു അന്ന് താരം കുറിച്ചത്.മമ്മൂട്ടി ദി ബെസ്റ്റര്‍ ആക്ടര്‍ റിയാലിറ്റി ഷോയിലെ പ്രധാന താരങ്ങളിലൊരാളാണ് അനീഷ്.
കൈരളി ടിവിയുടെ സ്റ്റാര്‍ ഹണ്ടിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് ഇദ്ദേഹമെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനിലും താരം അഭിനയിച്ചിരുന്നു. നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും താരമുണ്ടായിരുന്നു. ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്‍റെതായി ഒരുങ്ങുന്നത്.
https://www.facebook.com/aneeshofficial/videos/1483458215121057/
Post Your Comments