GeneralLatest NewsMollywood

ആ ജീവിതം വിട്ടിറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും; അമൃത സുരേഷ്

മലയാളികയുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ ജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുന്നു. റിയാലിറ്റി ഷോയിലൂടെ തനിക്ക് കിട്ടിയ സ്വപ്ന ജീവിതം ഒരു പേടി സ്വപ്നമായിരുന്നുവെന്നു അമൃത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോള്‍ തന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നുവെന്നും താരം പങ്കുവയ്ക്കുന്നു.

എന്നാല്‍ പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്‌ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂവെന്നും അതിനു ശേഷമുണ്ടായ ജീവിതമാറ്റങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലെന്നും അമൃത പറഞ്ഞു. കൂടാതെ ഇതിനെക്കുറിച്ച്‌ പിന്നീട് പ്രതികരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അഹങ്കാരിയാക്കി മുദ്രകുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button