
ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെ രജനീകാന്ത് ചിത്രം ‘പേട്ട’യുടെ കുതിപ്പ്. ആദ്യ ഷോ കാണാൻ ആരാധകർ മാത്രമല്ല, വലിയ താരനിര തന്നെ തിയറ്ററുകളിലെത്തിയിരുന്നു. ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം വമ്പന്‍ അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ രജനീകാന്ത് ചിത്രം പേട്ടയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
രജനികാന്ത് മാസ്സ് എന്നാണ് എല്ലാരും ചിത്രം കണ്ടതിന് ശേഷം പറയുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. ആദ്യമായാണ് തൃഷ, സിമ്രാന്, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.
https://www.youtube.com/watch?time_continue=8&v=u4Y3O_HfBYo
Post Your Comments