മുംബൈ: ഗായകന്‍ സോനു നിഗമിനെ വധിക്കാൻ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി നിലേഷ് റാണെ. എന്‍ഡിഎ സഖ്യകക്ഷിയായ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണ് നിലേഷ് റാണെ. ശിവസേന നേതാവായിരുന്ന ആനന്ദ് ദിഘെ കാര്‍ അപകടത്തില്‍ ‘കൊല്ലപ്പെട്ടതി’നു പിന്നിലും ബാല്‍ താക്കറെയുടെ കരങ്ങളുണ്ടെന്നും കൊങ്കണിലെ രത്‌നഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ നിലേഷ് റാണെ ആരോപിച്ചു.
നാരായണ്‍ റാണെയുടെ രാഷ്ട്രീയ ജീവിതത്തിനിടെ ഒന്‍പതു പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിനായക് റാവുത്ത് ആരോപിച്ചിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ബാല്‍ താക്കറെയ്ക്കെതിരെ കൊലപാതക ആരോപണം നിലേഷ് റാണെ ഉയര്‍ത്തിയിരിക്കുന്നത്. നിലേഷിന്റെ ആരോപണം ആനന്ദ് ദിഘെയുടെ മകന്‍ കേദാര്‍ ദിഘെ നിഷേധിച്ചു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്രദ്ധ നേടാന്‍ വേണ്ടി ജനങ്ങളുടെ മനസ്സ് മലിനപ്പെടുത്തരുതെന്ന് കേദാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ബാല്‍ താക്കറെയെക്കുറിച്ച് ഇത്രയും കാലവും മോശമായി ഒന്നും തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ തന്റെ പിതാവിനെക്കുറിച്ചു ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ താനും പറഞ്ഞെന്നേയുള്ളൂവെന്നും നിലേഷ് ന്യായീകരിച്ചു. ബാല്‍ താക്കറെയും സോനു നിഗവുമായുള്ള ബന്ധം എന്തായിരുന്നെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments