Latest NewsMollywood

അവർ എന്നെ അപമാനിച്ചിട്ടില്ല; വൈറലാകുന്ന വീഡിയോയെക്കുറിച്ച് വിനയ് ഫോര്‍ട്ട്(വീഡിയോ)

കൊച്ചി: സംവിധായകൻ അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന്‍ വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടോവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന തരത്തിൽ വാർത്തകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനയ് ഫോര്‍ട്ട്.

‘കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വിഡിയോ ആണ്. അവിടെ വച്ച് നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കി എടുത്ത വീഡിയോ ആണ്. ഞാന്‍ അത് കാണുകയും തമാശ ആയി എടുക്കുകയും ചെയ്ത ഒന്നാണ്.

പക്ഷേ കഴിഞ്ഞ ദിവസം ടൊവിനോയെ ഞാന്‍ കണ്ടിരുന്നു. ആ വീഡിയോയുടെ പേരില്‍ അദ്ദേഹത്തിന് ഒരുപാടു മോശം മെസേജുകള്‍ ലഭിക്കുന്നുണ്ടെന്നും അറിഞ്ഞു. അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ആ ചേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ നിങ്ങള്‍ എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ആ വീഡിയോ കണ്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഒന്നേയുള്ളൂ , ഇതില്‍ യാതൊരു സത്യാവസ്ഥയും ഇല്ല. ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്’ വിനയ് പറഞ്ഞു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനല്‍ ആ ഭാഗം എഡിറ്റ് ചെയ്ത് കളയുകയും താരങ്ങള്‍ക്കെതിരേയുള്ള കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

https://www.youtube.com/watch?time_continue=3&v=a-Nf9Tzrg7s

shortlink

Related Articles

Post Your Comments


Back to top button