Latest NewsMollywoodNostalgia

”ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട”; മമ്മൂട്ടിയെ ഒഴിവാക്കി മോഹന്‍ലാലിനെ നായകനാക്കി

മലയാളത്തിന്റെ രണ്ടു സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലനായും സഹതാരമായും സിനിമയില്‍ തുടക്കം കുറിച്ച മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചിത്രമാണ്‌ ഡെന്നിസ് ജോസഫ്-തമ്ബി കണ്ണന്താനം ടീമിന്റെ രാജാവിന്റെ മകന്‍. എന്നാല്‍ ഈ ചിത്രം മമ്മൂട്ടി ഉപേക്ഷിച്ച്‌ പോയ ചിത്രമായിരുന്നു. രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ എത്തപ്പെട്ടതിനെ പറ്റിയും മമ്മൂട്ടിയെ കൊണ്ട് സിനിമ ചെയ്യിപ്പിക്കേണ്ടെന്ന് സംവിധായന്‍ തമ്പി കണ്ണന്താനം തീരുമാനിച്ചതിനെ പറ്റിയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ തുറന്നു പറച്ചില്‍

”താന്‍ രാജാവിന്റെ മകന്റെ തിരക്കഥ ഒരുക്കിയപ്പോള്‍ നായകനായി ആഗ്രഹിച്ചത് മമ്മൂട്ടിയെ ആയിരുന്നു. സംവിധായകന്‍ തമ്പിക്കും മമ്മൂട്ടിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ‘ആ നേരം അല്‍പദൂരം’ എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തില്‍ അല്‍പം വിള്ളല്‍ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നില്‍ക്കുന്ന ഹീറോയാണ്. അതുകൊണ്ട് തന്നെ വീണ്ടും ഒരു പരാജിതനായ ഒരാളുടെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി തയ്യാറായില്ല.

രാജാവിന്റെ മകന്റെ കഥ ഇഷ്ടമായെങ്കിലും തമ്ബിയുടെ പടത്തിലഭിനയിക്കാന്‍ എന്തോ മമ്മൂട്ടി മടിക്കുകയായിരുന്നു. ഒരുപാടു നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാന്‍ മുതിര്‍ന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ താരം സംസാരിക്കുകയും ചെയ്തു. ആ വാശിയില്‍ തമ്ബി മോഹന്‍ലാലിനെ സമീപിച്ചു. കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിംഗ് സൈറ്റില്‍ ചെന്ന് മോഹന്‍ലാലിനെ കണ്ടു. ”എപ്പോഴാ കഥ ഒന്നു കേള്‍ക്കുക ” എന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചു. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്‍ക്കുന്ന നടന്‍. എന്നെ അമ്ബരപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, ‘എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേള്‍ക്കാനാണ്’. ഇതായിരുന്നു മറുപടി.

അത് ഞങ്ങള്‍ക്ക് വലിയ കോണ്‍ഫിഡന്‍സ് നല്‍കി. മോഹന്‍ലാലിനെ വച്ച്‌ സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ എന്റെ റൂമില്‍ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്ബിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്. ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു തമ്ബി രാജാവിന്റെ മകന്‍ എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു” – ഡെന്നിസ് ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button