BollywoodLatest News

വേദനയുടെ അഞ്ച് സംവത്സരങ്ങളാണ് കടന്നു പോയത്; മകൻ വിജയിച്ചുവെന്ന് ഇമ്രാന്‍ ഹാഷ്മി

ബോളിവുഡ് പ്രണയ നായകനായ ഇമ്രാന്‍ ഹാഷ്മി തന്റെ സിനിമകളിൽ എല്ലാം മറന്ന് അഭിനയിക്കുമ്പോഴും ഉള്ളിൽ മകനെയോർത്ത് വേദനിക്കുകയായിരുന്നു ഇതുവരെ. വേദനയുടെ അഞ്ച് സംവത്സരങ്ങളാണ് കടന്നു പോയെന്ന് താരമിപ്പോൾ പറയുന്നു. എന്നാലിപ്പോൾ മകന്‍ അയാന്‍ ഹാഷ്മി ക്യാന്‍സറിനെ തന്റേടത്തോടെ തോല്‍പ്പിച്ചിരിക്കുകയാണ്.

വലിയൊരു യാത്രയായിരുന്നു ഇതുവരെയുണ്ടായത്. അസുഖം സ്ഥിരീകരിച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ തന്റെ മകൻ യുദ്ധം ജയിച്ചുവെന്ന് താരം പറയുന്നു.തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറയാനും ഇമ്രാൻ മറന്നില്ല.എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. അര്‍ബുദത്തോടു പോരാടുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും. വിശ്വാസവും പ്രതീക്ഷയും നമ്മെ ഏറെ മുന്നോട്ടു കൊണ്ടുപോകും. നിങ്ങള്‍ക്കും ഈ യുദ്ധത്തില്‍ വിജയം വരിക്കാം- ഇമ്രാന്‍ ഹാഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Image result for emraan hashmi with son

2014 ല്‍ ആണ് ഇമ്രാന്റെ നാല് വയസ്സുകാരന്‍ മകന്‍ അയാന്‍ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. പിന്നീട് ‘ദ കിസ്സ് ഓഫ് ലൗ’ എന്ന പേരില്‍ അര്‍ബുദം ബാധിച്ച മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകവും ഇമ്രാന്‍ ഹാഷ്മി പുറത്തിറക്കിയിരുന്നു.പുസ്തകവുമായി അച്ഛനും മകനും ഇരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button