കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള ഒരു താരമാണ് വിജയ് സേതുപതി. ഇദ്ദേഹത്തിന്റെ ഓരോ ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ഇതുവരെ പരീക്ഷിച്ചതിൽനിന്ന് വ്യത്യസ്തമായി ഓട്ടോ ഡ്രൈവറായി എത്തുകയാണ് സേതുപതി.
സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാമനിതന്‍’. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് വിജയ് സേതുപതിക്ക്. സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘മാമനിത’നുണ്ട്.
ഗായത്രിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇതു ഏഴാമത്തെ തവണയാണ് ഗായത്രിയും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിക്കുന്നത്. മുന്‍പ് ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’, ‘റമ്മി’, ‘പുരിയതാ പുതിര്‍’, ‘ഒരു നല്ല നാളാ പാത്തു സൊല്‍റേന്‍’, സീതാക്കാത്തി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
Post Your Comments