അന്തരിച്ച ഫിലിം മേക്കർ ലെനിൻ രാജേന്ദ്രനെക്കുറിച്ച് മനസുതുറന്ന് സംവിധായകന്‍ സിബി മലയില്‍. കലാമൂല്യമുള്ള സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യുകയുള്ളൂവെന്ന് നിര്‍ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രൻ. അദ്ദേഹത്തെ പോലെയൊരു ചലച്ചിത്രകാരന്റെ വിയോഗം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും നഷ്ടമാണെന്നും സിബി മലയിൽ പറഞ്ഞു.
വളരെ കാവ്യത്മകമായി സിനിമ ചെയ്തിരുന്ന ആളായിരുന്നു ലെനിന്‍. മധ്യവര്‍ത്തി സിനിമയുടെ പ്രയോക്താവായി 70കളില്‍ കടന്നുവന്ന അദ്ദേഹം ചരിത്രപ്രാധാന്യമുള്ള സിനിമ ചെയ്യാന്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചു. സ്വാതിതിരുനാള്‍ പോലൊരു ചരിത്ര സിനിമ വളരെ കയ്യടക്കത്തോടെ ചെയ്യാന്‍ ചിലപ്പോള്‍ ലെനിനെ പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്ന് സിബി മലയിൽ പറഞ്ഞു.
Post Your Comments