ടെലിവിഷൻ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരമാർശം നടത്തി ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയും നടൻ രൺവീർ സിങും വിവാദങ്ങളിൽ പെട്ടിരിക്കുമ്പോഴാണ് അടുത്ത പ്രശ്നം സോഷ്യൽ മീഡിയ കുത്തിപൊക്കിയിരിക്കുന്നത്. ബോളിവുഡ് താരം രൺബീർ കപൂറിനാണ് സോഷ്യൽ മീഡിയ പണികൊടുത്തിരിക്കുന്നത്.
‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിൽ പത്ത് വർഷങ്ങൾക്കു മുമ്പു പറഞ്ഞതാണ് രൺവീർ സിങ്ങിന് കുടുക്കായതെങ്കിൽ, ഒമ്പത് വർഷങ്ങൾക്കു മുമ്പ് പറഞ്ഞതാണ് രൺബീറിനെതിരെ സോഷ്യൽ മീഡിയ ആയുധമാക്കുന്നത്.വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുകയാണ്.
രൺബീർ കപൂറും കത്രീന കെയ്ഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘രാജനീതി’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വസ്ത്രത്തില്‍ മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കത്രീനയോട് താൻ സഹായിക്കണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. രണ്‍ബീറിന്റെ ചോദ്യം കേട്ട കത്രീന ദേഷ്യത്തോടെ താങ്കൾ ഇങ്ങനെ ചെയ്യരുതെന്നു പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Pathetic from Ranbir..
Asking a woman surrounded by other men "why does ur mic keeps dropping" & "do u need help in fixing it", then wen Katrina fiercely reacts to it, he replies "She keeps fighting all day sir" in such a shameful manner..
PS: He was dating Deepika those days.. pic.twitter.com/Z3FyMXMFAI
— * (@IndomitableRVS) January 11, 2019
Post Your Comments