ഒരൊറ്റ പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ യുവനടി പ്രിയാ വാര്യര്‍ ബോളിവുഡിലേയ്ക്ക്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ശ്രീദേവി ബംഗ്ലാവ് പറയുന്നത് അന്തരിച്ച താരറാണി ശ്രീദേവിയുടെ ജീവിത കഥയെന്ന് അഭ്യൂഹം. കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു രംഗമാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍. ഇത് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറില്‍ സൂചനകളുണ്ട്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ‘ശ്രീദേവി ബംഗ്ലാവ്’ സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ താരറാണിയായി വിലസിയ ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്. ഇതാണ് ഈ ചിത്രം ശ്രീദേവിയുടെ കഥയാണോ എന്നാ സംശയത്തിന് കാരണം. ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്ത്തകര്പ്രിയയോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു.
ശ്രീദേവി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്നും ദേശീയ അവാര്‍ഡ് നേടിയ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രിയ മറുപടി നല്കി. എന്നാല്‍, നടി ശ്രീദേവിയുടെ കഥയാണോ ഇതെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കൂവെന്നാണ് താരത്തിന്റെ അഭിപ്രായം.
Post Your Comments