
മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.’ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രണയരംഗങ്ങൾ നന്നായി താരപുത്രൻ കൈകാര്യം ചെയ്യുന്നുവെന്നാണ് വാർത്ത. ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.
ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു.പുതുമുഖം സയ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകൻ.
Post Your Comments