
നടൻ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ വിമർശിച്ച് സംസാരിച്ചതുമൂലം അവസരങ്ങൾ നഷ്ടപ്പെട്ട നടി പാർവതി സിനിമയിൽ സജീവമാകുന്നു. പാര്‍വതി മുഖ്യ വേഷത്തിലെത്തുന്ന ഉയരേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആഷിഖ് അബു ചിത്രം വൈറസിലും പ്രധാന വേഷത്തില്‍ താരമുണ്ട്.
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിലും പാര്‍വതിയാണ് നായിക. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് 101 ചോദ്യങ്ങള്‍, സഹീര്‍, എൈന, ചതുരം, കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ , സഖാവ് എന്നീ സിനിമകളുടെ സംവിധായകനാണ് സിദ്ധാര്‍ത്ഥ ശിവ.
Post Your Comments