
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് സംവിധായകന്‍ ജോഷി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകളുമായാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജോഷി ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍വാങ്ങിയെന്നു പ്രചാരണം.
സഹതാരത്തില്‍ നിന്നും നായകനായി മാറിയ ജോജുവിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ മഞ്ജുവിനു പകരം മംമ്ത നായികയായി എത്തും.
Post Your Comments