ടെലിവിഷന്‍ ഷോയിലെ തുറന്നു പറച്ചിലൂടെ വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും രൺബീര്‍ കപൂറും. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിൽ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ചില വാക്കുകളാണ് രൺബീർ കപൂറിനെ ഇപ്പോള്‍ കുടുക്കിയിരിക്കുന്നത്.
രൺബീർ കപൂറും കത്രീന കെയ്ഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്‌നീതി എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ചാറ്റ് ഷോയില്‍ രണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലാവുകയാണ്. വസ്ത്രത്തില്‍ ലാപ്പൽ മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കത്രീനയോട് താൻ സഹായിക്കണോ എന്ന് അപമാനിക്കുന്ന രീതിയില്‍ നടന്‍ ചോദിക്കുന്നു.
‘എന്തുകൊണ്ടാണ് നിങ്ങളുടെ മൈക്ക് വീണ് കൊണ്ടിരിക്കുന്നത്, അത് ഉറപ്പിക്കാന്‍ സഹായം ആവശ്യമുണ്ടോ?’ എന്നാണ് കത്രീനയോട് രൺബീർ ചോദിക്കുന്നത്. രണ്‍ബീറിന്റെ ചോദ്യം കേട്ട കത്രീന ദേഷ്യത്തോടെ താങ്കൾ ഇങ്ങനെ ചെയ്യരുതെന്ന് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ പരിഹസിച്ചു കൊണ്ട് ‘അവള്‍ എല്ലാ ദിവസവും വഴക്കടിച്ച് കൊണ്ടേ ഇരിക്കുന്നു, സാര്‍.’ എന്നിങ്ങനെ കൂടെയുള്ളവരോട് പറയുകയും ചെയ്യുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതോടെ രണ്‍ബീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
Pathetic from Ranbir..
Asking a woman surrounded by other men “why does ur mic keeps dropping” & “do u need help in fixing it”, then wen Katrina fiercely reacts to it, he replies “She keeps fighting all day sir” in such a shameful manner..
PS: He was dating Deepika those days.. pic.twitter.com/Z3FyMXMFAI
— [ Gully Boy ] (@IndomitableRVS) January 11, 2019
Post Your Comments