
അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയുടെ താരമായി മാറിയ പ്രിയ വാര്യര്‍ക്ക് നേരെ വീണ്ടും അധിക്ഷേപം. പ്രിയയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനെതിരേ ഡിസ്ലൈക്ക് ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ്.
യൂട്യൂബ് പേജിലൂടെ പുറത്തിറങ്ങിയ ടീസറിനും അനൗദ്യോഗിക പേജിലൂടെ പുറത്തിറക്കിയിരിക്കുന്ന ടീസറുകള്‍ക്കും താഴെ ഡിസ്ലൈക്കു മാത്രമല്ല പ്രിയ വാര്യര്‍ക്ക് എതിരെ അധിക്ഷേപങ്ങളും നിറയുകയാണ്.
Post Your Comments