ദുബായ് : ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെ രജനീകാന്ത് ചിത്രം’പേട്ട’യുടെ കുതിപ്പ്.വിദേശത്തും വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രി ഫെസ്റ്റിവല്‍ സിറ്റിയിലെ നോവോ സിനിമയില്‍ ക്ലബ് എഫ്.എം ശ്രോതാക്കള്‍ക്കായി പ്രത്യേക ഷോ നടന്നു. ഗോള്‍ഡന്‍ സിനിമാസും ഫാര്‍സ് ഫിലിംസും ചേര്‍ന്നായിരുന്നു ഷോ ഒരുക്കിയത്.
രജനിയുടെ മുഖംമൂടിയും ടീ ഷര്‍ട്ടുമണിഞ്ഞായിരുന്നു ഏറെപേരും എത്തിയത്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമുടുത്ത് എത്തിയ ക്ലബ്ബ് എഫ്.എമ്മിലെ റേഡിയോ ജോക്കികള്‍ പരിപാടിക്ക് ആവേശം നിറച്ചു. രജനീകാന്ത് സിനിമകളിലെ ജനപ്രിയ പാട്ടുകള്‍ കോര്‍ത്തിണക്കിയ അക്കാദമി അംഗങ്ങളുടെ ഡാന്‍സും അരങ്ങേറി.
Post Your Comments