BollywoodGeneralLatest News

അയാള്‍ തന്റെ സുഹൃത്തുമല്ല, കാമുകനുമല്ല; വിവാദ നായകനെതിരെ യുവനടി

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ ബോളിവുഡ് യുവനടി രംഗത്ത്. പാണ്ഡ്യയുടെ മുന്‍ കാമുകിയെന്നു ഗോസ്ടിപ്പ് കോളങ്ങള്‍ വിശേഷിപ്പിച്ച നടി ഇഷ ഗുപ്തയാണ് താരത്തിനെതിരെ എത്തിയിരിക്കുന്നത്.

പാണ്ഡ്യ തന്റെ സുഹൃത്തോ കാമുകനാണോ അല്ലെന്നു ഇഷ പറയുന്നു. ഒരു പൊതുപരിപാടിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇഷയുടെ മറുപടി. ഇഷയുടെ വാക്കുകള്‍ ഇങ്ങനെ..” അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. സുഹൃത്തുമല്ല, കാമുകനുമല്ല. സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്യരുത്. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളാണ് മികച്ചവര്‍. ആരെയും വേദനിപ്പിക്കാനല്ലെങ്കിലും ഒരു കാര്യം പറയാം, നിങ്ങളെന്താണ് ഒരു കുഞ്ഞിന് ജന്മം നല്‍കാത്തത്? ”

ഒരാളും ഒരു സ്ത്രീയെ കുറിച്ചും മോശമായി സംസാരിക്കരുതെന്നും നിങ്ങളുടെ കുടുംബം ഇത്തരം കാര്യങ്ങളില്‍ ആശങ്കപ്പെടുന്നില്ല എങ്കില്‍ അങ്ങനെ ചെയ്‌തോളൂ. പക്ഷെ മാനുഷികമായി അത് തെറ്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button