തെന്നിന്ത്യന്‍ താരം വിജയ് അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ സ്‌റ്റൈലിസ്റ്റ് പല്ലവി സിംഗ് സഞ്ചരിച്ചിരുന്ന യൂബര്‍ കാര്‍ കത്തിയമര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പല്ലവി അപകടത്തിന്റെ വിവരം അറിയിച്ചത്. കാര്‍ കത്തിയമരുന്ന വീഡിയോയും പല്ലവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
വണ്ടിയില്‍ യാത്രചെയ്യുന്ന സമയത്ത് എന്തോ കത്തുന്ന മണം അനുഭവപ്പെട്ടപ്പോള്‍ ആദ്യം പുറത്തു നിന്നാവുമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് സീറ്റിനു അടിയില്‍ നിന്നും കടുത്ത പുക വരുന്നതുകണ്ട് ഡ്രൈവറോട് പറഞ്ഞപ്പോള്‍ അയാള്‍ അത് കാര്യമാക്കിയില്ലെന്നും പിന്നീട് മറ്റു വാഹനങ്ങളിലെ ആളുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വണ്ടി നിര്‍ത്തി ഇരുവരും പുറത്തിറങ്ങിയതെന്നും പല്ലവി പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ വാഹനം കത്തിയമരുകയായിരുന്നു. തന്റെ ഐഡി കാര്‍ഡടക്കം എല്ലാം തന്നെ കാറില്‍ എരിഞ്ഞു തീര്‍ന്നെന്നും പല്ലവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കൂടാതെ യൂബറുകാരുടെ ഈ വിഷയത്തിലുള്ള അനാസ്ഥയെയും താരം വിമര്‍ശിച്ചു.
വിജയ്, സമന്ത, നാഗ ചൈതന്യ, അനിരുദ്ധ് തുടങ്ങിയവരുടെ സ്‌റ്റൈലിസ്റ്റാണ് പല്ലവി സിങ്ങ്
Leave a Comment