BollywoodLatest News

ശ്രീദേവിയുടെ ആ ആഗ്രഹ സാഫല്യത്തിന് മുന്നിട്ടിറങ്ങിയിരിയ്ക്കുകയാണ് ബോണി കപൂര്‍; കൂടെ അജിത്തും വിദ്യ ബാലനും

ശ്രീദേവി എന്ന അതുല്യ പ്രതിഭയുടെ മരണം ഇന്ത്യൻ സിനിമാ ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. ശ്രീദേവിയുടെ ആഗ്രഹമായിരുന്നു തമിഴ് താരം അജിത്തിനൊപ്പം ഒരു സിനിമയില്‍ പ്രവൃത്തിക്കണമെന്ന്. അഭിനയിക്കാനല്ല, അജിത്ത് നായകനാകുന്ന ഒരു തമിഴ് ചിത്രം നിര്‍മിക്കണമെന്ന് ഭര്‍ത്താവ് ബോണി കപൂറിനോട് പറയുമായിരുന്നു.

തുടർന്ന് ശ്രീദേവി തന്നെ മുന്‍ കൈ എടുത്താണ് പിങ്ക് എന്ന ബോളിവുഡ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാമെന്ന തീരുമാനമെടുത്തത്.ഇപ്പോഴിതാ മരണശേഷം ഭാര്യയുടെ ആ ആഗ്രഹ സാഫല്യത്തിന് മുന്നിട്ടിറങ്ങിയിരിയ്ക്കുകയാണ് ഭർത്താവ് ബോണി കപൂര്‍. പൂര്‍ണ പിന്തുണയോടെ അജിത്തുമുണ്ട്. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രമായി അജിത്ത് എത്തുന്നു. കല്യാണി പ്രിയദര്‍ശന്‍ തപ്‌സി അവതരിപ്പിച്ച വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ വിദ്യ ബാലനും ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. വാര്‍ത്ത സത്യമാണെങ്കില്‍ വിദ്യ ബാലന്റെ ആദ്യ തമിഴ് ചിത്രമാവും പിങ്ക് റീമേക്ക്. എന്നാല്‍ വിദ്യയുടെ വേഷം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എച്ച്‌ വിനോദാണ് പിങ്ക് റീമേക്ക് തമിഴില്‍ സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button