വീണ്ടും ബോളിവുഡിൽ മീടൂ വിവാദം. സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആധാരമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിന്റെ സംവിധായകന് രാജ് കുമാര്‍ ഹരിയാനയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് ഹഫിങ്ടണ്‍ പോസ്റ്ററാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ രാജ്കുമാറിനോടൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2018 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരാനുഭവമാണെന്ന് യുവതി പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിധു വിനോദ് ചോപ്രേ, സിനിമ നിരൂപക അനുപമ ചോപ്രേ, തിരക്കഥകൃത്തായ അഭിജിത്ത് ജോഷി വിധു വിനോദിന്റെ സഹോദരി ഷെല്ലി ചേപ്രേ എന്നിവര്‍ക്ക് സംഭവത്തെകുറിച്ച് കുറിച്ച് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു.
2018 ഏപ്രില്‍ 9 നാണ് ഇയാള്‍ തന്നോട് ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ സംസാരിച്ചു. പിന്നീട് അന്ന് രാത്രി തന്നെ വീട്ടിലെ ഓഫിസില്‍വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആ രാത്രിയ്ക്ക് ശേഷമുള്ള ഒരു ആറു മാസം താന്‍ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയതെന്നും ഇവര്‍ മെയില്‍ പറയുന്നുണ്ട്.
Post Your Comments