ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ യഷിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസങ്ങളിലായി ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും നേരത്തെ ഏറ്റ ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇതിനു കഴിയില്ലെന്നു യഷ് മറുപടി നല്‍കുകയായിരുന്നു.
എന്നാല്‍ ഓഡിറ്റര്‍ ബസവരാജുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലായിരുന്നു യഷെന്നു ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കെജിഎഫ് എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനായ യഷ്, നികുതി വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
തുടര്‍ന്നു ബസവരാജിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി രേഖകള്‍ കണ്ടെത്തി.
യഷിനെകൂടാതെ കന്നഡ നടന്മാരായ ശിവരാജ് കുമാർ, പുനീത് രാജ്കുമാർ, സുദീപ്, നിർമ്മാതാക്കളായ റോക്ക്ലൈൻ വെങ്കിടേഷ്, സി.ആർ.മനോഹർ , വിജയ് കിരഗന്ധൂർ എന്നിവരുടെ വീടുകളും ഓഫീസുകളും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു .
Post Your Comments