മലയാളികളുടെ യുവതാരം ഉണ്ണിമുകുന്ദൻ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നു. സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം വെറും ‘റൂമര്‍’ മാത്രമാണ്. ഞാന്‍ സെറ്റില്‍ ചെയ്യണം എന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് ഒട്ടും തിടുക്കമില്ലന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
നിവിന്‍ പോളി നായകനാകുന്ന ‘മിഖായേല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവുമായി ബന്ധപ്പെട്ടു സംസാരിക്കുന്നതിനിടയിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഈ ചോദ്യത്തിന് താരം മറുപടി പറഞ്ഞത്. മാര്‍ക്കോ ജൂനിയര്‍ എന്ന പ്രതിനായക വേഷമാണ് ഉണ്ണി മുകുന്ദന് ‘മിഖായേലി’ല്‍. ആഴമുള്ള ഒരു കഥാപാത്രം എന്ന നിലയില്‍ അത് തന്നെ ‘ഇമ്ബ്രെസ്സ്’ ചെയ്തത് കൊണ്ട് തന്നെ അത് സ്വീകരിക്കുന്നതിലും, നന്നായി ചെയ്യാന്‍ കഴിയും എന്നതിലും തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഉണ്ണി മുകുന്ദന് അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments