Latest NewsMollywood

മലയാള സിനിമയ്ക്ക് ചേരാത്ത മുഖമാണ് ; പലരും അപമാനിച്ചുവെന്ന് ടോവിനോ

വളരെ കുറച്ചു ചിത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കിയ നായകനാണ് ടോവിനോ തോമസ്. താരപ്രശസ്തി നേടുമ്പോൾ ഇതുവരെ താൻ കടന്നുവന്ന വഴികളെക്കുറിച്ച് തുറന്നുപറയുകയാണ് ടോവിനോ. കരിയറിന്റെ തുടക്കകാലത്ത് താന്‍ ഒട്ടേറെ അപമാനിക്കലുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ടൊവിനോ പറയുന്നു.

സിനിമ എന്നതു തന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാള സിനിമയ്ക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കില്‍ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Image result for tovino thomas

ഞാൻ സിനിമയിലേക്ക് പോകുന്നത് വീട്ടുകാർക്ക് അത്ര താൽപര്യമില്ലായിരുന്നു. ഒടുവില്‍ സിനിമയില്‍ മുഖം കാണിക്കാന്‍ പറ്റി. മുഖം കാണിച്ച ശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുളള ഒരു കഥാപാത്രം ചെയ്യാനുളള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്.

Image result for tovino thomas

ചപ്പാത്തി ചോദിച്ചപ്പോള്‍ അപ്പുറത്ത് ചോറുണ്ടാകും വേണമെങ്കില്‍ പോയി കഴിക്കെടാ എന്ന് പറഞ്ഞവരുണ്ട്.ടൊവിനോ പറയുന്നു. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാന്‍ വെറ്റ് ടിഷ്യൂ ചോദിച്ചപ്പോള്‍ പൈപ്പു വെളളത്തില്‍ കഴുകി കളയെടാ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. ഈ അപമാനമൊക്കെ വിജയം നേടാനുള്ള ഊർജം നൽകിയിട്ടുണ്ടെന്നും ടോവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button