മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ ഭാഗമായ നടി റീമ കല്ലിങ്കല്‍ ഡബ്ല്യൂ.സി.സി യുടെ ചില തീരുമാനങ്ങൾ വ്യക്തമാക്കി. ഒപ്പം മലയാള സിനിമ ലോകത്തെ ചില പോരായ്മകളെക്കുറിച്ചും താരം വ്യക്തമാക്കി.
ഇത്രയും വലിയ സിനിമാ മേഖലയില്‍ ഒരു പ്രാക്റ്റീസ് മാന്വല്‍ ഇല്ല. അതിനാല്‍ സിനിമ മേഖലയ്ക്ക് നല്ല പ്രാക്റ്റീസിംഗ് മാന്വല്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യുസിസി. സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുകയും ഡബ്ല്യുസിസിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുകയും ചെയ്യുമെന്ന് റിമ വ്യക്തമാക്കി. ഇതിനുള്ള ഒരുക്കങ്ങളിലാണ് തങ്ങള്‍ എന്നും റീമ പറഞ്ഞു.
കൂടാതെ ജനങ്ങൾ തങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്നും റീമ പറഞ്ഞു. ഏറ്റവും നന്നായി ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്. അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി എടുക്കുന്നുവെന്നും താരം തുറന്നടിച്ചു.
Post Your Comments