
ഉണ്ണി മുകുന്ദന് പിന്നാലെ സഹോദരന് സിദ്ധാര്‍ത്ഥ് അഭിനയ മേഖലയിലേയ്ക്ക് എത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു താര സഹോദരന് കൂടി സിനിമാ മേഖലയില്‍ എത്തുന്നതായി റിപ്പോര്‍ട്ട്.
നടന് നീരജ് മാധവിന്റെ സഹോദരന് നവനീതാണ് സിനിമാ മേഖലയിലേയ്ക്ക് ചുവടു വയ്ക്കുന്നത്. സംവിധ മോഹവുമായി സിനിമാ ലോകത്തേക്കെത്തി നടനായി മാറിയ താരമാണ് നീരജ്. ഇപ്പോഴിതാ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് താരം. സഹോദരന് നവനീതിനോടൊപ്പം സിനിമ സംവിധാനം ചെയ്യുന്ന വിവരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അറിയിച്ചത്. പുതുവര്‍ഷത്തിലെ പ്രതിജ്ഞയാണ് സിനിമ സംവിധാനമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും നീരജ് പറഞ്ഞു.
Post Your Comments