Latest NewsMollywood

‘നസീര്‍ സര്‍, എനിക്ക് മൂന്നു പെണ്‍കുളന്തകള്‍. കാപ്പാത്തുങ്കോ’; നിത്യഹരിത നായകന്റെ ഓർമകളിൽ ആലപ്പി അഷ്‌റഫ്

കൊച്ചി: മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടമാണ് നിത്യഹരിത നായകൻ പ്രേം നസീറിന്റെ മരണം. മണ്മറഞ്ഞ് 30 വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ചെയ്ത നന്മനിറഞ്ഞ ചില കാര്യങ്ങൾ ഓർത്തെടുക്കുകയാണ്
സംവിധായകനും തിരക്കഥാകൃത്തുമായി ആലപ്പി അഷ്‌റഫ്.

എൺപതുകളിൽ ചെന്നൈയിലെ കണ്ണായ സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന വള്ളുവര്‍ക്കോട്ടത്ത് ബ്ലൂ സ്റ്റാര്‍ ബില്‍ഡിങ് പ്രേംനസീര്‍ വാങ്ങി. ആകെ വില 65 ലക്ഷം. 25 ലക്ഷം മുന്‍കൂര്‍ നല്‍കി. ആറു മാസത്തിനകം റജിസ്‌ട്രേഷന്‍ ഇതായിരുന്നു കരാര്‍. ആറു മാസത്തിനിടെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തു വന്‍ കുതിപ്പ്. കെട്ടിടത്തിനും അതു നില്‍ക്കുന്ന സ്ഥലത്തിനും വില ഇരട്ടിയോളമായി. ഉടമ കാലു മാറി. കേസായി. ഹൈക്കോടതി നസീറിന് അനുകൂലമായി വിധിച്ചു.

എന്നാൽ വിധിക്കു പിന്നാലെ കെട്ടിട ഉടമസ്ഥന്‍ ആശുപത്രിയിലായി.നസീര്‍ ആശുപത്രിയിലെത്തി ഉടമസ്ഥനെ കാണാനായി തീവ്രപരിചരണ വിഭാഗത്തിലേക്കു കയറി.നസീറിനെ കണ്ടതോടെ അയാള്‍ കരച്ചില്‍ തുടങ്ങി ‘നസീര്‍ സര്‍, എനിക്ക് മൂന്നു പെണ്‍കുളന്തകള്‍. കാപ്പാത്തുങ്കോ’. കുടുംബത്തോട് എന്തോ പറഞ്ഞ ശേഷം നസീര്‍ ആശുപത്രിക്കു പുറത്തിറങ്ങി. പിന്നീട് സിനിമാ സെറ്റില്‍ കണ്ടപ്പോള്‍ കെട്ടിടത്തിന്റെ കാര്യം ചോദിച്ചു.’ അസ്സേ, അയാള്‍ പാവം, ഞാന്‍ അതങ്ങു മടക്കിനല്‍കി’.

ഇതുപോലെ അനവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് അഷ്‌റഫ് ഓർത്തെടുത്തു. ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ ആനയെ വാങ്ങാന്‍ തീരുമാനിച്ചു.റസീപ്റ്റ് ഉദ്ഘാടനം ചെയ്യാൻ ക്ഷേത്ര ഭാരവാഹികള്‍ നസീറിനെച്ചെന്നു കണ്ടു. പിരിവൊന്നും വേണ്ട. ആനയെ ഞാന്‍ വാങ്ങിത്തരാമെന്നു പറയുക മാത്രമല്ല, ലക്ഷണമൊത്തയൊന്നിനെ നടയ്ക്കിരുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button