ബോളിവുഡ് സിനിമാ ലോകം വിവാഹത്തിനായി കാത്തിരിക്കുന്ന പ്രണയ ജോഡികളാണ് രൺബീർ കപൂർ ആലിയ ഭട്ട് എന്നിവരുടേത്. ഇരുവരും പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടും സ്ഥിരീകരിച്ചിരുന്നു. അവര്‍ പ്രണയത്തിലാണെന്നും തനിക്ക് രണ്‍ബീറിനെ ഇഷ്ടമാണെന്നുമായിരുന്നു അടുത്തിടെ മഹേഷ് പറഞ്ഞത്.
താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് പുതിയ വാർത്ത. രണ്‍ബീറിന്റെ മാതാവ് നീതു കപൂറാണ് കുടുംബത്തോടൊപ്പമുള്ള ന്യൂ ഇയര്‍ ആഘോഷ ചിത്രത്തിനോടൊപ്പം മകന്റെ വിവാഹ നിശ്ചയത്തെക്കുറിച്ച് സൂചന നല്‍കുന്നത്.
രണ്‍ബീറിനും കുടുംബത്തിനുമൊപ്പമായിരുന്നു ഇക്കുറി ആലിയയുടെ ന്യൂ ഇയര്‍ ആഘോഷം. ഇതിന്റെ ചിത്രം പങ്കു വച്ച്, ‘ഇത്തവണ റസലൂഷന്‍സ് ഒന്നുമില്ല പകരം ആശംസ മാത്രമാണെ’ന്ന് നീതു സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് അഭ്യൂഹങ്ങൾക്കു കാരണം.
Post Your Comments