BollywoodGeneralLatest News

നാല് വര്‍ഷം മുന്പ് ആ നടന്‍ തന്നെക്കുറിച്ച്‌ പറഞ്ഞതിനെയാണ് ഞാന്‍ ഏറ്റവും വെറുക്കുന്നത്’; ഐശ്വര്യ റായ്

ബോളിവുഡ് സൗന്ദര്യ റാണി ഐശ്വര്യ റായ് തന്നെക്കുറിച്ച് പറഞ്ഞതില്‍ ഏറ്റവും അധികം വെറുക്കുന്ന കാര്യത്തെക്കുറിച്ച് തുറന്നു പറയുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ഇമ്രാന്‍ ഹാഷ്മി തനിക്കെതിരേ പറഞ്ഞ വാക്കുകളെയാണ് താന്‍ വെറുക്കുന്നതെന്ന് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു. ‘ജീവിതത്തില്‍ നിങ്ങളെ കുറിച്ച്‌ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു’ എന്ന ചോദ്യത്തിനായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഫെയ്ക്ക് എന്നും പ്ലാസ്റ്റിക് എന്നും കേട്ടതാണ് ഏറ്റവും മോശം കമന്റെന്നായിരുന്നു ഇതിന് മറുപടിയായി ഐശ്വര്യ പറഞ്ഞത്.

ജനപ്രീതി ആര്‍ജ്ജിച്ച ഒരു ടെലിവിഷന്‍ ഷോയാണ് കോഫി വിത്ത് കരണ്‍. ഈ ഷോയില്‍ നാല് വര്‍ഷം മുന്പ് പങ്കെടുത്ത ഇമ്രാന്‍ ഐശ്വര്യ പ്ലാസ്റ്റിക് ആണെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ താരത്തിന്റെ ഈ പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച്‌ ഇമ്രാന്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഇമ്രാന്‍ തുറന്നു പറഞ്ഞു.

ഇത് തന്നെ മാനസികമായി വേദനിപ്പിച്ചെന്നു താരം വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ 2017 ല്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായിക ആവാനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് താരം ഇതിനോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button