CinemaMollywoodNEWS

‘ഇല്ലിമുളം’ എഴുതിയ എനിക്ക് ‘കുഞ്ഞി കിളിയെ കൂടെവിടെ’ എന്നും എഴുതാം?

വാണിജ്യ പരമായ സിനികളില്‍ പാട്ട് എഴുതുക എന്നത് ഒഎന്‍വിയെ സംബന്ധിച്ച് വളരെ വിദൂരമായി നില്‍ക്കുന്ന ഒന്നായിരുന്നു, എന്നിരുന്നാലും നിരവധി ഹിറ്റ് കൊമ്മേഴ്സ്യല്‍ സിനിമകള്‍ക്കും ഗാനങ്ങളെഴുതിയ ഒഎന്‍വിക്ക് ഒരിക്കല്‍ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ;ഇന്ദ്രജാലത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം ‘കുഞ്ഞി കിളിയെ കൂടെവിടെ’ എഴുതിയപ്പോള്‍ അന്നത്തെ ഗാന നിരൂപകര്‍ ശബ്ദമുയര്‍ത്തിയിരുന്നു. പൊതുവേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു വിമര്‍ശനം.

വലിയ കവിയായ ഒഎന്‍വിയെ വിളിച്ച് ‘കുഞ്ഞി കിളിയെ കൂടെവിടെ’ എന്ന പൈങ്കിളി പാട്ടെഴുതിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. പക്ഷെ വളരെ ലളിതമായാണ് ഒഎന്‍വി ആ വിമര്‍ശനത്തെ നേരിട്ടത്. “ഇല്ലിമുളം കാടുകളില്‍ ലല്ലലലം എന്ന ഗാനമെഴുതിയാണ് ഞാന്‍ വരുന്നത്. അത് കൊണ്ടെനിക്ക് കുഞ്ഞി കിളിയെ കൂടെവിടെ എന്നും എഴുതാം. ‘പൊല്‍തിങ്കള്‍ കല പൊട്ടു തൊട്ട ഹിമവല്‍ ശൈലാദ്ര” എന്ന ഗാനം മാത്രമല്ല എനിക്കെല്ലാം എഴുതാം, അത് കൊണ്ട് കുഞ്ഞി കിളിയെ കൂടെവിടെ എന്ന് ഇനിയും ഇനിയും ഞാന്‍ എഴുതും”. ശരിക്കും അന്നത്തെ ഗാന നിരൂപകരുടെ നാവടപ്പിക്കുന്ന മറുപടിയായിരുന്നു ഒഎന്‍വി നല്‍കിയത്. ഒഎന്‍വി എഴുതിയ എല്ലാ മലയാള സിനിമാ ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. വാണിജ്യ പരമായ സിനികളിലലെ ഒഎന്‍വി ഗാനങ്ങളും ഗാന ആസ്വാദകരുടെ മനം നിറച്ചിട്ടുള്ളവയാണ്.

shortlink

Related Articles

Post Your Comments


Back to top button