എന്നും വിവാദത്തില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. ക്രിക്കറ്റിലായാലും ഷോയിലായാലും വിവാദങ്ങള്‍ താരത്തിനൊപ്പമുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു ശ്രീശാന്ത്. ഷോയ്ക്ക് ശേഷം താരം ഭാര്യക്ക് ഒപ്പം ഒരു വിനോദ വെബ് സൈറ്റിനു നല്കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ച.
ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ജയിലിലായ സമയത്തെ വിഷമിപ്പിക്കുന്ന ഓര്‍മകള്‍ പങ്കുവച്ച താരം ആ സമയത്ത് തനിക്ക് പിന്തുണ നല്‍കിയത് ഭാര്യ ഭുവനേശ്വരി ആണെന്ന് തുറന്നു പറയുന്നു. ജയിലിലായ സമയത്ത് ഞാന്‍ കടുത്ത നിരാശയിലായിരുന്നു. എന്റെ സഹോദരന് എന്നെ കാണാന്‍ വന്നു. ഞങ്ങള്‍ രണ്ടുപേരും കരയുകയായിരുന്നു. ഏറെ ദുഃഖത്തോടെ ഞാന്‍ പറഞ്ഞു, ‘ദീപു ചേട്ടാ ഞാന്‍ ജീവിതം തന്നെ വെറുത്തു പോയി’ എന്ന്. അപ്പോള്‍ ചേട്ടന് പറഞ്ഞു, ‘ഒരിക്കല്‍ സത്യം തെളിയും, നിനക്കൊപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്, നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും ഉണ്ട്’. ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക.”
ജയിലിലായ സമയത്തും ബിഗ് ബോസില്‍ പങ്കെടുക്കുന്ന സമയത്തും ഭുവനേശ്വരി തനിക്കൊപ്പം നിന്നു. ഒരുപാട് മലയാളികള്‍ ഭുവനേശ്വരിയെ ബഹുമാനിക്കുന്നുണ്ടെന്നും അതിനു കാരണം മറ്റൊരു നാട്ടില്‍ നിന്ന് വന്ന് എന്നെ വിവാഹം ചെയ്ത് കേരളത്തിലെ പെണ്‍കുട്ടിയായി ജീവിക്കുന്നതാണെന്നും ശ്രീശാന്ത് പറഞ്ഞു
Post Your Comments