
തന്റെ പുതിയ തീരുമാനം കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താര സുന്ദരി സായി പല്ലവി. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘പടി പടി ലെച്ചേ മനസു’. ഷർവ്വാനന്ദി നായകനായ ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമൊക്കെ ഹിറ്റായിരുന്നുവെങ്കിലും ചിത്രം തിയേറ്ററിൽ പൂര്‍ണ്ണ പരാജയമായി. ചിത്രത്തിന്റെ തകര്‍ച്ചയേ ത്തുടർന്ന് തനിക്കു ബാക്കി കിട്ടാനുണ്ടായിരുന്ന 40 ലക്ഷം രൂപ താരം വേണ്ടാന്ന് വച്ചിരിക്കുകയാണ് താരം.
22 കോടി രുപയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രമാണ് ‘പടി പടി ലെച്ചേ മനസു’. എന്നാല്‍ ബോക്സ് ഓഫീസിൽ നിന്നും എട്ടു കോടി രൂപ മാത്രമാണ് ചിത്രം സ്വന്തമാക്കിയത്. വിതരണക്കാർക്കും നിർമ്മാതാക്കൾക്കും വൻനഷ്ടം സംഭവിച്ചതോടെ, സായ് തന്റെ പ്രതിഫലം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നിർമ്മാതാക്കൾ പ്രതിഫലതുക നൽകാനായി സായിയെ സമീപിച്ചപ്പോഴാണ് പ്രതിഫലം വാങ്ങാൻ താരം വിസമ്മതിച്ചത്. പ്രതിഫലത്തുകയെ ചൊല്ലി വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സായ് പല്ലവിയുടെ പ്രവൃത്തിആരാധകരെയും അണിയറപ്രവർത്തകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
Post Your Comments