മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമാണ് പിന്ഗാമി. ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ സ്വീകാര്യത നേടിയ പിന്ഗാമി തിയറ്ററില്‍ അത്ര വിജയം നേടിയിരുന്നില്ല. തിലകന്‍, കനക, ഇന്നസെന്റ് തുടങ്ങി വന്‍ താര നിര മോഹന്‍ലാലിനൊപ്പം അണിനിരന്ന ഈ ചിത്രം പരാജയപ്പെട്ടതിനു പിന്നില്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുറന്നു പറയുന്നു.
ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ .. ”പിന്‍ഗാമി അന്നത്തെ വ്യത്യസ്തമായ സിനിമയായിരുന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്‍ഗാമി റിലീസ് ചെയ്ത സമയത്ത് കൂടുതല്‍ പ്രചാരം നേടാതെ പോയത് ഇതിനൊപ്പം റിലീസ് ചെയ്ത സിനിമയുടെ പ്രത്യേകത കൊണ്ടാണ്. പിന്‍ഗാമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം തേന്മാവിന്‍ കൊമ്പത്ത് റിലീസായി. എന്റെ വീട്ടിലുള്ളവരടക്കം ആദ്യം കാണാന്‍ ഉദ്ദേശിക്കുക തേന്മാവിന്‍ കൊമ്പത്ത് ആണ്. കാരണം മോഹന്‍ലാലിന്റെ തമാശകളാണ് അതില്‍ നിറയെ.” എന്നാല്‍ നല്ല സിനിമകള്‍ കാലത്തിനപ്പുറത്തേക്കും നിലനില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ക്കുന്നു
Post Your Comments