
ദി കംബ്ലീറ്റ് ആക്ടര്‍ എന്ന് ജഗതി ശ്രീകുമാറിനെയാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമെന്നു മോഹന്‍ലാല്‍ വിളിച്ചത് പ്രേക്ഷകരുടെ സ്വന്തം രജനികാന്തിനെയാണ്. ഇന്ത്യന്‍ സിനിമയിലെ അത്ഭുത മനുഷ്യന് എന്നായിരുന്നു രജനികാന്തിനെക്കുറിച്ച് മുന്‍പൊരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കുവച്ചത്.
മോഹന്‍ലാലും രജനികാന്തും ഒന്നിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. വൈകാതെ തന്നെ അത്തരമൊരു ഇതിഹാസ ചിത്രം സ്ക്രീനിലെത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. പേട്ട എന്ന ചിത്രം പഴയ രജനീകാന്തിനെ തിരിച്ചെടുക്കുമ്പോള്‍ ഇനിയും അദ്ദേഹത്തില്‍ നിന്ന് കളര്‍ഫുള്‍ മാസ് സിനിമകള്‍ പ്രതീക്ഷിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകര്‍.
അരുണാചലവും, ബാഷയും, പടയപ്പയുമൊക്കെ ആഘോഷമാക്കിയ അതേ ആരാധകര്‍ തന്നെ രജനീകാന്തിന്റെ പേട്ടയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുയാണ്, മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പരാമര്‍ശിച്ച പോലെ ശരിക്കും ഇന്ത്യന്‍ സിനിമയിലെ അത്ഭുതം തന്നെയാണ് കോളിവുഡിന്റെ സ്വന്തം തലൈവര്‍.
Post Your Comments