പഴയ രാജനീകാന്തിനെ തങ്ങള്‍ക്ക് തിരികെ നല്‍കിയതിനു ആരാധകര്‍ കാര്‍ത്തിക് സുബ്ബരാജ് എന്ന യുവ സംവിധായകനോടു തീര്‍ത്താല്‍ തീരാത്ത നന്ദി പറയുകയാണ്. പേട്ട എന്ന ചിത്രത്തിലൂടെ രജനീകാന്തിന്റെ അഭിനയ നിമിഷങ്ങളെ ആഘോഷമാക്കുന്ന പ്രേക്ഷകരോട് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന് പറയാനുള്ളതും ഒരേയൊരു കാര്യം മാത്രം.
രജനി സാറിന്റെ സിനിമ ചെയ്യാനായത് തന്റെ ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണെന്ന് തുറന്നു പറയുകയാണ് കാര്‍ത്തിക്. ‘പിസ’, ജിഗര്‍തണ്ട തുടങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രങ്ങള്‍ രജനീകാന്ത് എന്ന ഇതിഹാസ താരത്തെയും ആകര്‍ഷിച്ചിട്ടുണ്ട്, അത് വ്യക്തമാക്കുന്നതാണ് കാര്‍ത്തിക് സുബ്ബരാജിനോടുള്ള രജനികാന്തിന്റെ തുറന്നു പറച്ചില്. ‘ജിഗര്‍തണ്ട’യിലെ ബോബി സിംഹ ചെയ്ത വേഷം രജനി സാറിനെ മനസ്സില്‍ കണ്ടു എഴുതിയതാണെന്ന് കാര്‍ത്തിക് പറഞ്ഞപ്പോള്‍ സ്റ്റൈല്‍ മന്നന്റെ മറുപടി ഇതായിരുന്നു.
“എന്ത് കൊണ്ട് ആ കഥ നിങ്ങള്‍ എന്നോട് നേരത്തെ പറഞ്ഞില്ല, ഉറപ്പായും ഞാന്‍ ആ വേഷം ചെയ്തേനെ എന്നായിരുന്നു”. രജനി സാറിന്റെ മറുപടിയില്‍ താന്‍ സ്തംഭിച്ചു പോയെന്നും അതിനു ശേഷം രജനി സാറിനെ നായകനാക്കിയുള്ള ഒരു സിനിമ ചെയ്യുന്നതിന്റെ പ്രയത്നത്തിലായിരുന്നുവെന്നും കാര്‍ത്തിക് പറയുന്നു. ഇന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള രജനി സാറിനെ നായകനാക്കി ഇങ്ങനെയൊരു ഫെസ്റ്റിവല്‍ സിനിമ ഒരുക്കിയതിന്റെ ത്രില്ലിലാണ് താനെന്നും കാര്‍ത്തിക് വ്യക്തമാക്കുന്നു.
Post Your Comments