ബോളിവുഡിലെ മികച്ച താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷം മണിരത്നം ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് വീണ്ടും എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍.ഏഴ് വര്‍ഷത്തോളമായി മണിരത്നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്.
2008 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചഭിനയിച്ചത്. മണിരത്നം ചിത്രത്തിന്റെ കരാറില്‍ ഐശ്വര്യ ഒപ്പവച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments