GeneralLatest NewsMollywood

18- ആം വയസ്സില്‍ വിവാഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം 54; വാശിപ്പുറത്ത് നടന്ന വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സീനത്ത്

നാടകത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് കടന്നുവന്ന താരമാണ് സീനത്ത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സീനത്ത് പതിനെട്ടാം വയസ്സില്‍ 54 കാരനായ കെ ടി മുഹമ്മദിനെ വിവാഹം ചെയ്തതിനെക്കുറിച്ച് തുറന്നു പറയുന്നു. നാടക ലോകത്ത് പ്രശസ്തിയുടെ കൊടുമുടില്‍ നിന്ന കെ ടിയെ വിവാഹം ചെയ്തത് ഒരു വാശിപ്പുറത്താണെന്നു താരം പങ്കുവയ്ക്കുന്നു.ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും സീനത്ത് പറയുന്നു.

”കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്‌സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്‌നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. തങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത സമിതിയില്‍ പ്രചരിക്കാന്‍ തുടങ്ങുകയും കെ ടിയോടുള്ള അടുപ്പത്തിന്റെ പേരില്‍ തന്നെയും ഇളയമ്മയെയും പിരിച്ചുവിട്ടു.

ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ്‌ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു’- സീനത്ത് പറയുന്നു.

പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 1993 ല്‍ ഇരുവരും വിവാഹമോചിതരായി. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് പിന്നീട് അനില്‍ കുമാറിനെ വിവാഹം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button