നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് ഭാമ. കുറച്ചു വര്‍ഷമായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി തന്റെ തിരിച്ചു വരവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നു.
”ഒരു സെറ്റില്‍ നിന്നും അടുത്ത സെറ്റിലെയ്ക്കുള്ള യാത്രയായിരുന്നു ആദ്യം. ഇതിനു പുറത്തൊരു ലോകമുണ്ടെന്നു തിരിച്ചറിഞ്ഞത് ഇടവേള എടുത്തത് കൊണ്ടാണ്. അത് വ്യക്തിപരമായി എന്നില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു” ഭാമ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം ചിരിയായിരുന്നു താരത്തിന്റെ മറുപടി. ഉടനെ തന്നെ നോക്കാം, അടുത്ത വര്‍ഷം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ പ്രതീക്ഷിക്കുന്നു- ഭാമ പറഞ്ഞു. വി.എം വിനു സംവിധാനം ചെയ്ത മറുപടിയായിരുന്നു ഭാമ അവസാനം ചെയ്ത ചിത്രം . 2016ലാണ് ചിത്രം പുറത്തിറങ്ങിയത്.
Post Your Comments