
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തെന്നിന്ത്യന്‍ യുവ താരം ശക്തി പൊലീസ് പിടിയില്‍. നടനും സംവിധായകനുമായ പി വാസുവിന്റെ മകനാണ് ശക്തി വാസുദേവന്‍. ബിഗ് ബോസ് തമിഴിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശക്തി അമിതമായി മദ്യപിച്ചു വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു.
ചൊവ്വാഴ്ച്ചയാണ് സംഭവം. ചൂളൈമേട്ടിലെ ഇളങ്കോവടികള്‍ തെരുവില്‍ ശക്തിയും സുഹൃത്തും സഞ്ചരിച്ച കാര്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റൊരു കാറിന്റെ പിന്നില്‍ ചെന്നിടിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഡ്രൈവിങ് സീറ്റിലിരുന്ന ശക്തി പുറത്തിറങ്ങുകയുംആളുകള് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരോട് തര്‍ക്കിക്കുകയും ചെയ്തു. ഒടുവില്‍ കാറിലേക്കു തന്നെ കയറാന്‍ ശ്രമിച്ച താരം കാറില്‍ ചാരി നില്ക്കാന് ശ്രമിക്കുമ്പോള്‍ വീഴാന്‍ ശ്രമിക്കുന്നത് ദൃക്സാക്ഷികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.
അണ്ണാ നഗര്‍ ട്രാഫിക് പോലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. നടന് ജാമ്യം ലഭിച്ചു.
Post Your Comments