സിനിമയുടെ പ്രമോഷന്റെ ഭാഗമായി പല വിധ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ വ്യതസ്തമായ ഒരു തന്ത്രവുമായി എത്തിയിരിക്കുകയാണ് യുവ നടി റിച്ച ഛദ്ദ. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ രോമാഞ്ചമായിരുന്ന ഷക്കീലയുടെ ജീവിത കഥയുമായി എത്തുന്ന റിച്ച ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഷക്കീല നോട്ട് അ പോണ് സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇറക്കുന്നത് ഒരു കലണ്ടര്‍ ആണ്. 1990 കളില്‍ ആരാധകരെ കോരിത്തരിപ്പിച്ച ഷക്കീലയുടെ 12 അവതാരങ്ങളില്‍ എത്താന്‍ ഒരുങ്ങുകയാണ് റിച്ച. ചിത്രത്തിന്റെ റിലീസിന് മുന്‍പ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടെന്നും അതിനാലാണ് കലണ്ടര്‍ കൊണ്ടുവരുന്നതെന്നും റിച്ച വ്യക്തമാക്കി.
”ഷക്കീലയ്ക്കും അവര്‍ നായികയായി എത്തിയ ചിത്രങ്ങള്‍ക്കും ആദരമര്‍പ്പിക്കുക എന്നതാണ് കലണ്ടറിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ഇത് വിചിത്രവും വിപരീത അര്‍ത്ഥവും ഉള്ളതിനാല്‍ പലര്‍ക്കും മനസിലാക്കാന്‍ ആവില്ലെന്ന് ഞങ്ങള്‍ക്കറിയാം. സിനിമയ്ക്ക് വളരെ ദുര്‍ബലമായ ഭാഗമുണ്ട്. അത് ചിലപ്പോള്‍ ഭ്രാന്തമായതും നിറങ്ങളുള്ളതുമായിരിക്കും. കലണ്ടറില്‍ ഞങ്ങള്‍ ചെയ്യുന്ന തമാശ ആളുകള്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1990 ലെ അഡല്‍ട്ട് ചിത്രങ്ങളിലെ ലോകം ആസ്വദിക്കൂ.’ റിച്ച പറഞ്ഞു.
Post Your Comments