വില്ലനായും കൊമേഡിയനായും തിളങ്ങുന നടനാണ് ബാബുരാജ്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നായകനായി എത്തിയിരിക്കുകയാണ് താരം. തന്റെ കൂദാശ എന്ന ചിത്രത്തിനു തിയറ്ററുകള്‍ കിട്ടാതെ പോയതിനെക്കുറിച്ചു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞ ബാബുരാജ് സിനിമയില്‍ അഭിനയിക്കാന്‍ നടന്നു കൊലക്കേസില്‍ പ്രതിയായതിനെക്കുറിച്ചും പങ്കുവയ്ക്കുന്നു.
മഹരാജാസ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു ബാബുരാജ്. ”അക്കാലത്ത് സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ട് സത്യന്‍ അന്തിക്കാടിനെ കാണാനായി കല്‍പ്പന ടൂറിസ്റ്റ് ഹോമില്‍ പോവുമായിരുന്നു. പട്ടണ പ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് നിര്‍മ്മാതാവ് സിയാദ് കോക്കറെ പരിചയപ്പെട്ടു. പിന്നീട് പലവട്ടവും ഈ നിര്‍മ്മാതാവിനെ കണ്ടിരുന്നു. ആ സമയത്താന് സിയാദിന്റെ ഒരു സ്റ്റാഫ് മരിക്കുന്നത്. പിന്നീട് ഞാന്‍ അതില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. മരിച്ചയാളെ ഞാന്‍ നേരിട്ട് പോലും കണ്ടിരുന്നില്ല.” അങ്ങനെ ഒരുപാട് ഞാന്‍ അനുഭവിച്ചിട്ടുണ്ടെന്നു ബാബുരാജ് പറയുന്നു
കടപ്പാട്: മാതൃഭൂമി
Post Your Comments