GeneralLatest NewsMollywood

ഞരമ്പുരോഗികളായ ചിലരാണ് അതിനു പിന്നില്‍; വെളിപ്പെടുത്തലുമായി യുവനടി

ജോസഫ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ അശ്ലീല ചിത്രങ്ങളെക്കുറിച്ച് തുറന്നു പറച്ചിലുമായി താരം രംഗത്ത്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാധുരി സമൂഹ മാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിച്ചവര്‍ക്ക് മറുപടി നല്‍കിയത്.

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടാ..’ എന്ന് ചോദിക്കുന്ന മാധുരി അശ്ലീല ചിത്രങ്ങള്‍ക്ക് പിന്നിലെ സംഭവവും വ്യക്തമാക്കുന്നു.

താന്‍ അറിയാതെ സംഭവിച്ച ഒരുകാര്യമായിരുന്നു. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ തന്റെ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയായിരുന്നുവെന്നു മാധുരി പറയുന്നു. അതുകണ്ട് ആയിരക്കണക്കിന് മോശം മെസേജുകളാണ് തനിക്ക് വന്നതെന്നും അവ വായിച്ച തളര്‍ന്ന ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നുവെന്നും മാധുരി വ്യക്തമാക്കി.

”ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്‌ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ” മാധുരി അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button