![](/movie/wp-content/uploads/2016/09/Vishal-Varalaxmi.jpg)
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച നടന് വിശാലിന്റെ വിവാഹ വാര്‍ത്തയാണ്. എന്നാല്‍ കാമുകി വരലക്ഷ്മി അല്ല വധുവെന്നറിഞ്ഞ ആരാധകര്‍ നിരാശയിലാണ്. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധുവെന്നു റിപ്പോര്‍ട്ട്. കൂടാതെ വിശാലിന്റെ പിതാവും നിര്‍മാതാവുമായ ജി.കെ റെഡ്ഢി വിവാഹവാര്‍ത്ത സ്ഥിരികരിക്കുകയുംചെയ്തു.
തമിഴ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പ്രണയമായിരുന്നു വിശാലിന്റെയും വരലക്ഷ്മിയുടെയും. നടികര്‍ സംഘം തലവനായ വിശാല്‍ തന്റെ എതിര് ചേരിയിലുള്ള നടന് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി പ്രണയത്തില്‍ ആണെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ വിശാലിന്റെ വധുവിനെക്കുറിച്ചു തുറന്നു പറയുകയാണ് നടി.
വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.
Post Your Comments