
ബോളിവുഡിലെ കിംഗ് ഖാന് ഷാരുഖ് ആരാധകരുടെ ഇഷ്ടതാരമാണ്. മക്കൾ ആര്യനുമായും സുഹാനയുമായും സുഹൃത്തിനെപ്പോലെയാണ് തങ്ങള്‍ ഇടപെടുന്നതെന്ന് താരത്തിന്റെ തുറന്നു പറച്ചില്. എന്നാൽ മക്കളുടെ മുന്നിൽ വച്ച് തനിക്ക് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാൻ മടിയാണെന്നും താനതിൽ വളരെ ലജ്ജാലുവാണെന്നും തുറന്നു പറയുകയാണ് ഷാരുഖ്.
‘‘മക്കളുമായി ഞാൻ നല്ല സൗഹൃദത്തിലാണ്. പക്ഷേ, ഇത്തരം കാര്യങ്ങൾ അവരുടെ മുന്നിൽ വച്ചു ചർച്ച ചെയ്യാറില്ല. വ്യക്തിപരമായി ഞാൻ വളരെയേറെ ലജ്ജാലുവാണ്. അതാകാം കാരണം’’.– താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments