അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലേയ്ക്ക് എത്തുന്നത് സാധാരണമായികഴിഞ്ഞു. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകള്‍ സാറാ അലിഖാനും വെള്ളിത്തിരയില്‍ ചുവടുവച്ചിരിക്കുകയാണ്. സാറയുടെ ആദ്യ ചിത്രമാണ് കേദാര്‍നാഥ്. എന്നാല്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അരങ്ങേറ്റ ചിത്രത്തില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് താരം. കേദാര്‍നാഥില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അന്ന് മുംബൈ ഹൈക്കോടതിയെ സമീപിച്ചതെന്നു സംവിധായകന്‍ അഭിഷേക് കപൂര്‍ വ്യക്തമാക്കുന്നു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സാറയ്‌ക്കെതിരെ പരാതി നല്‍കിയത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ തന്റെ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു സാറയുടെ ആഗ്രഹമെന്നും താരത്തിന്റെ പ്രവര്‍ത്തികള്‍ മൂലം കേദര്‍നാഥിന്റെ നിര്‍മാതാക്കള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ഭീകരമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
2018 സെപ്തംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു സാറയുടെ കരാര്‍. എന്നാല്‍ കേദാര്‍നാഥിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ സിംബഎന്ന ചിത്രത്തിലും സാറ കരാര്‍ വച്ചു. സിംബ ഏറ്റെടുത്തതോടു കൂടി ജൂണ്‍ അവസാനം വരെ കേദര്‍നാഥിനായി തനിക്ക് ഡേറ്റ് തരാന്‍ കഴിയില്ലെന്ന് മനേജര്‍ വഴി താരം അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേദാര്‍നാഥിന്റെ അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. സാറ കോദര്‍നാഥ് പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം നീണ്ടു പോയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments