മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന താരമാണ് ധര്മജന് ബോള്‍ഗാട്ടി. വ്യത്യസ്തമായ കോമഡികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ധര്മ്മജന് കൈനിറയെ അവസരങ്ങളാണ്. സൂപ്പര്‍ താര ചിത്രങ്ങളുടെ ഭാഗമായ ധര്മ്മജന് നിര്‍മ്മാതാവായും രംഗ പ്രവേശനം ചെയ്തു കഴിഞ്ഞു. മത്സ്യവിപണന രംഗത്ത് ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി എത്തിയിരിക്കുകയാണ് താരം.
ദിലീപ് ഇന്നസെന്റ് കാവ്യ മാധവന് കൂട്ടുകെട്ടില്‍ എത്തിയ ചിരി ചിത്രമായിരുന്നു പാപ്പി അപ്പച്ചാ. ധര്‍മജന്റെ ആദ്യ സിനിമകൂടിയായിരുന്നു പാപ്പി അപ്പച്ചാ. ചിത്രത്തില്‍ ദിലീപിനൊടൊപ്പം മുഴുനീള കഥാപാത്രം അവതരിപ്പിച്ചു ധര്‍മ്മജനും കൂടെയുണ്ടായിരുന്നു. തന്റെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം.
പാപ്പി അപ്പച്ചാ എന്ന ചിത്രത്തില്‍ ഡ്രൈവിംഗുമായി ബന്ധപ്പെട്ടുണ്ടായ ഒരു രംഗമാണ് ധര്മജന് തുറന്നു പറയുന്നത്. ”ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ മാത്രം പഠിച്ചെത്തിയ തനിക്ക് ഓടിക്കേണ്ടത് പഴയ വില്ലീസ് ജീപ്പ്. ഇന്നോവ രണ്ടുതിരി തിരിച്ചാമതിയെങ്കില്‍ ഇത് പതിനാറു തിരി തിരിക്കണം. ആ സിനിമയില്‍ പല സീനുകളിലും എന്നോട് വണ്ടിയെടുക്കടാ എന്നു പറയുന്ന ഡയലോഗ് ഉണ്ട്. എന്റെ ഡ്രൈവിംഗിന്റെ ഗുണം കൊണ്ടാണോന്നറിയില്ല അത് വണ്ടിയില്‍ കേറടാ എന്നാക്കേണ്ടിവന്നു.
ആ സിനിമയില്‍ സ്കൂള്‍ കത്തുന്നൊരു സീനുണ്ട്. അതിലേക്കു ജീപ് ഓടിച്ചു കയറ്റണം. ആദ്യ തവണ ടയര്‍ തിരിഞ്ഞുപോയി. രണ്ടാമത്തെ തവണ ജീപ് വളഞ്ഞുപോയി. ടേക്ക് ഓകെ ആയില്ല. എടാ… സെറ്റ് കത്തിത്തീരുമ്ബോഴേക്കെങ്കിലും ഓടിച്ചെത്തുമോ എന്നായി ഡയറക്ടര്‍. സ്കൂള്‍ കത്തിത്തീര്ന്നാല് പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ? എട്ടുലക്ഷത്തിന്റെ സെറ്റാണ് പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നത്. പിന്നെ മൂന്നാമത്തെ ടേക്കില്‍ ഓക്കെ ആയി. അപ്പൊഴാ എന്റെയും ശ്വാസം വീണത്! ” ധര്മജന് ചിരിയോടെ പങ്കുവയ്ക്കുന്നു.
Post Your Comments