GeneralLatest NewsMollywood

ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്; അതിനു ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നു!!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടതോടെ നടനെ അനുകൂലിച്ചും വിമര്‍ശിച്ചും സിനിമാ രംഗത്തെ നിരവധി താരങ്ങള്‍ രംഗത്തെത്തി. അവതാരകനായി തിളങ്ങിയ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ദിലീപിന് പിന്തുണ നല്‍കിയ താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ അതിന്റെ പേരില്‍ നിരവധി വിമര്‍ശങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ച്‌ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

‘ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിനു ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. ”

ദിലീപിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവന്നു ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെ പേരില്‍ ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നു വെന്നും താരം പറയുന്നു. ”ദീലിപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ’- ജയചന്ദ്രന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button