ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. സിനിമാ ടെലിവിഷന്‍ മേഖലയില്‍ ഉണ്ടാകുന്ന ചതിക്കുഴികളെക്കുറിച്ച് വെളിപ്പെടുത്തലുമായി താരം. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം ഹോമിക്കരുതെന്നും നല്ല കലാകാരൻമാർ ഒരിക്കലും സ്ത്രീകളെ ഉപയോഗിക്കില്ലെന്ന് തിരിച്ചറിയണമെന്നും സാധിക പറയുന്നു.
സാധികയുടെ പോസ്റ്റ്
‘‘അഭിനയിക്കാൻ ആഗ്രഹിച്ചോളൂ, നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ. അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ… നല്ല കലാകാരൻമാർ ഒരിക്കലും കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല, ഉപയോഗിക്കില്ല എന്ന് ഓർക്കുക. അവരെ തിരിച്ചറിയുക, സ്വയം സംരക്ഷകരാകുക. ഒരു അവസരത്തിന് ഒരാളുടെ മുന്നിൽ വഴങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവൻ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും. അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാൽ മതി’
Post Your Comments