BollywoodGeneralLatest News

‘നിങ്ങളുടെ കല്യാണം നടത്തി തരാം എന്നായിരുന്നു അവരുടെ നിലപാട്’

ബോളിവുഡ് താര സുന്ദരി ശ്രീദേവി മലയാളികളുടെയും ഇഷ്ടതാരമാണ്. അകാലത്തില്‍ നമ്മെവിട്ടു പിരിഞ്ഞ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ഖുഷിയും സിനിമയിലേയ്ക്ക് ചുവടു വയ്ച്ചിരിക്കുകയാണ്. ജാന്‍വിയുടെ സിനിമാ പ്രവേശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കരണ്‍ ജോഹര്‍ തന്നെയാണ് ഖുഷിയെയും വെള്ളിത്തിരയിലെയ്ക്ക് എത്തിക്കുന്നത്.

jhanvi

ആദ്യ ചിത്രമായ ധടക് വിജയമായതോടെ ജാന്‍വിയുടെ പേര് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും നിറയുന്നുണ്ട്. താരത്തിന്റെ ആദ്യ നായകന്‍ ഇഷാന്‍ ഖട്ടറുമായി ജാന്‍വി ഡേറ്റിങ്ങിലാണെന്നും അതല്ല ബാല്യകാല സുഹൃത്ത് അക്ഷത് രജതുമായി താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. തന്റെ പ്രണയത്തെക്കുറിച്ചും കാമുകന്മാരെക്കുറിച്ചും ജാന്‍വി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.

”ഡേറ്റിങ് എന്ന ആശയത്തോട് മാതാപിതാക്കള്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ ഞങ്ങളോടു പറയൂ, നിങ്ങളുടെ കല്യാണം നടത്തി തരാം എന്നായിരുന്നു അവരുടെ നിലപാട്” ജാന്‍വി പറഞ്ഞു.

janvi kapoor

ഗോസിപ്പുകളില്‍ പ്രചരിക്കുന്നത് സത്യമല്ല. ഇഷാനും അക്ഷത്തും തന്റെ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും താനുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ അക്ഷത്തിനെ അസ്വസ്ഥനാക്കിയതായും താരം പറയുന്നു. തനിക്കൊപ്പം പ്രത്യക്ഷപ്പെടാതിരിക്കാനാണു അവനിപ്പോള്‍ ശ്രമിക്കുന്നതെന്നും ജാന്‍വി തുറന്നു പറയുന്നു.

mona-and-sridevi

shortlink

Related Articles

Post Your Comments


Back to top button