തന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയില്‍ അര്‍ബുദമാണെന്നു ബോളിവുഡ് താരം ഹൃത്വിക് റോഷന്. അദ്ദേഹം ഇന്നേ ദിവസം സര്‍ജറിക്ക് വിധേയനാകുന്നുവെന്ന് താരം പോസ്റ്റില്‍ പറയുന്നു. അച്ഛനൊപ്പം ജിമ്മില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ കുറിപ്പും താരം പോസ്റ്റ് ചെയ്യുന്നു.
‘എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സര്‍ജറിയാണ്. എന്നാല്‍ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വര്‍ക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുമ്ബാണ് അദ്ദേഹത്തിന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാല്‍ അദ്ദേഹം നല്ല ഉന്മേഷത്തിലാണ്. കാന്‍സറിനോട് പൊരുതാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. – ഹൃത്വിക് കുറിപ്പില്‍ പറയുന്നു.
താരത്തിന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തിനു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നുണ്ട്.
Post Your Comments